3 - ഇനി നമുക്കു മുറിച്ചെടുക്കാം!

രു ചിത്രം എങ്ങനെയെല്ലാം മുറിച്ചെടുക്കാം? ത്രികോണം, ചതുരം, ...... അങ്ങനെ പല രൂപത്തിലും , ടൂള്‍ ബോക്സില്‍ നിന്നും rectangular marque tool ടൂള്‍ ബോക്സിലെ ഏതൊരു ടൂളിന്റെയും അടുത്ത് മൗസ് പൊയന്റെര്‍ വെച്ചാല്‍ ടൂളിന്റെ പേര് കാണാം എടുത്തു ( അല്ലെങ്കില്‍ m എന്ന കീ അമര്‍ത്തിയാല്‍ മതി) നിങ്ങളുടെ കൈവശമുള്ള ചിത്രത്തിലെ ഒരു ഭാഗം സെലക്റ്റ് ചെയ്തു നോക്കൂ. ഇപ്പോള്‍ ഭാഗത്ത് ചതുരരൂപത്തില്‍ ഒരു സെലക്റ്റ് കാണാം ( താഴെ കാണിച്ചിരിക്കുന്നു )

ഇനി നമുക്കു സെലക്റ്റ് ചെയ്ത ഭാഗം വെട്ടി മാറ്റുന്നത്‌ എങ്ങനെ
എന്ന് നോക്കാം. ഇതിനായി ടൂള്‍ ബോക്സില്‍ നിന്നും മൂവ് ടൂള്‍ എടുക്കുക. ( അല്ലെങ്കില്‍ v ബട്ടണ്‍ അമര്‍ത്തുക), ഇനി സെലക്റ്റ് ചെയ്ത ഭാഗത്ത് ക്ലിക്ക് ചെയ്തു കൊണ്ടു മൗസ് പൊയന്റെര്‍ നീക്കി നോക്കൂ, സെലക്റ്റ് ചെയ്ത ഭാഗം നീങ്ങുന്നതായി കാണാം ( താഴെ നോക്കുക)

rectangular marque ടൂളില്‍ റൈറ്റ് ക്ലിക്ക് ചെയ്‌താല്‍ താഴെ കാണുന്ന ടൂളുകള്‍ ലഭിക്കും
1.Eliptical marque tool
2. single raw marquee tool
3.single colum marquee tool
ഇവയൊക്കെ സ്വയം പരീക്ഷിച്ചു നോക്കൂ.

1 അഭിപ്രായങ്ങള്‍/നിര്‍ദേശങ്ങള്‍:

Anonymous said...

വളരെ ഉപകാരം