3- എഴുതാം ആദ്യത്തെ പ്രോഗ്രാം

നി നമുക്കു ഒരു സിമ്പിള്‍ പ്രോഗ്രാം എഴുതിയാലോ?
നിങ്ങളുടെ പേരു ടൈപ്പ് ചെയ്തു ഒകെ എന്ന ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ' Hai + your name' എന്ന ഒരു മെസേജ് ലഭിക്കാനുള്ള പ്രോഗ്രാം ആണ് എഴുതാന്‍ പോവുന്നത്. അതായത് നിങ്ങളുടെ പേരു അപ്പു ഇന്നാണെങ്കില്‍ Appu എന്ന് ടൈപ്പ് ചെയ്തു ഒകെ എന്ന ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ' Hai Appu ' എന്ന മെസേജ് വരും!

ഇതിനായി വിഷ്വല്‍ ബേസിക് ഇല്‍ ഒരു standrad exe തുറക്കുക ( താഴെ കാണിച്ചിരിക്കുന്നു).
ഇനി ടൂള്‍ ബോക്സ് ഇല്‍ നിന്നും label tool (
' A ' എന്ന അക്ഷരത്തില്‍ കാണുന്ന ടൂള്‍ ) എടുക്കുക ശ്രദ്ധിക്കുക: ടൂള്‍ ബാറിലെ ഈതൊരു ടൂളിന് മുകളിലും മൗസ് പൊയന്റെര്‍ വെച്ചാല്‍ ടൂളിന്റെ പേര് കാണാം .
എന്നിട്ട് ഫോമില്‍ ഡ്രാഗ് ചെയ്യുക, ശേഷം form ഇലെ ലാബെലില്‍ ക്ലിക്ക് ചെയ്തു properties window യിലേക്ക് നോക്കുക, അതില്‍ നിന്നും caption എന്ന ഭാഗത്ത്
label 1 എന്ന് കാണാം അത് ഡിലീറ്റ് ചെയ്തു ' What is your name ' എന്ന് ടൈപ്പ് ചെയ്യുക. അപ്പോള്‍ താഴെ കാണുന്നത് പോലെ ഫോമില്‍ ലഭിക്കും
ഇനി ടൂള്‍ ബോക്സില്‍ നിന്നും ഒരു ടെക്സ്റ്റ് ബോക്സ് ഇതു പോലെ ഫോമില്‍ കൊണ്ടു വരിക.
എന്നിട്ട് അതില്‍ ക്ലിക്ക് ചയ്തു properties വിന്‍ഡോയില്‍ നിന്നും text എന്ന ഒപ്ഷന്‍ ഇല്‍ text 1 എന്ന് കാണാം , അത് ഡിലീറ്റ് ചെയ്യുക. അപ്പോള്‍ ഉണ്ടാകുന്ന മാറ്റം ശ്രദ്ധിക്കുമല്ലോ. ഇനി ടൂള്‍ ബോക്സില്‍ നിന്നും ഒരു കമാന്‍ഡ് ബട്ടണ്‍ ഫോര്മിലേക്ക് കൊണ്ടു വരിക എന്നിട്ട് അതിന്റെ properties ഇല്‍ caption 'OK' എന്നാക്കി മാറ്റുക. ( താഴെ കാണിച്ചിരിക്കുന്നു )

ഇനി ബട്ടണില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു ചെറിയ വിന്‍ഡോ തുറന്നു വരും
ഇതില്‍ നിന്നും Private Sub Command1_Click() എന്നതിന്റെയും End Sub ennathinteyum ഇടക്ക്
MsgBox (" Hai " + Text1.Text) എന്ന് ടൈപ്പ് ചെയ്യുക ഒരിക്കലും കമാന്‍ഡ് ഇവിടെ നിന്നും കോപ്പി ചെയ്യരുത് , ഇവിടെ നിന്നും നോക്കി അത് പോലെ ടൈപ്പ് ചെയ്യുക , ഇതു എറര്‍ വന്നാല്‍ കണ്ടു പിടിക്കാന്‍ സഹായിക്കും
ഇനി നമുക്കു കമാന്‍ഡ് പരിശോധിക്കാം
Private Sub Command1_Click() എന്നത് ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ എന്താണ് സംഭവിക്കേണ്ടത്‌
എന്ന് താഴെ ഉള്ളതിനെ അനുസരിച്ചിരിക്കുന്നു എന്നാണു.
MsgBox (" Hai " + Text1.Text) എന്ന കമാന്‍ഡ് ശ്രദ്ധിക്കു ഇവിടെ മ്സ്ഗ് ബോക്സ് എന്നത് മെസേജ് ബോക്സ് നെയും ശേഷമുള്ളത് അതില്‍ കാണിക്കേണ്ടത് എന്താണോ അതും സൂചിപ്പിച്ചിരിക്കുന്നു.
" Hai " + Text1.Text ഇതില്‍ ഹായ് എന്നതിന് കൂടെ text1 എന്ന text ബോക്സ് ന്റെ text പ്രധര്ഷിപ്പികണം
എന്ന് കാണിച്ചിരിക്കുന്നു.

ഇനി പ്രോഗ്രാം റണ്‍ ചെയ്തു നോക്കാം ( run എന്ന മെനുവില്‍ നിന്നും start
എന്ന് ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ f5 കീ അമര്‍ത്തുക)
ഇനി ടെക്സ്റ്റ് ബോക്സില്‍ നിങ്ങളുടെ പേര് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്തു നോക്കൂ.

0 അഭിപ്രായങ്ങള്‍/നിര്‍ദേശങ്ങള്‍: